Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FIFA World Cup

2026 ഫിഫ ലോ​​ക​​ക​​പ്പി​​ന് ബാ​​ങ്ക് അ​​വ​​ധി

എ​​ഡി​​ന്‍​ബ​​ര്‍​ഗ്: ഫി​​ഫ 2026 ലോ​​ക​​ക​​പ്പ് ഫു​​ട്‌​​ബോ​​ളി​​നാ​​യി ബാ​​ങ്ക് അ​​വ​​ധി പ്ര​​ഖ്യാ​​പി​​ച്ച് സ്‌​​കോ​​ട്ട്‌​‌​ല​​ന്‍​ഡ്.

28 വ​​ര്‍​ഷ​​ത്തി​​നു​​ശേ​​ഷം ഫി​​ഫ ലോ​​ക​​ക​​പ്പ് ക​​ളി​​ക്കു​​ന്ന​​തി​​ന്‍റെ സ​​ന്തോ​​ഷ സൂ​​ച​​ക​​മാ​​യാ​​ണ് ഈ ​​അ​​വ​​ധി പ്ര​​ഖ്യാ​​പ​​നം. യൂ​​റോ​​പ്യ​​ന്‍ യോ​​ഗ്യ​​താ റൗ​​ണ്ടി​​ല്‍ ഡെ​​ന്മാ​​ര്‍​ക്കി​​നെ 2-4നു ​​കീ​​ഴ​​ട​​ക്കി സ്‌​​കോ​​ട്ട്‌​‌​ല​​ന്‍​ഡ് ലോ​​ക​​ക​​പ്പ് ടി​​ക്ക​​റ്റ് ക​​ര​​സ്ഥ​​മാ​​ക്കു​​ക​​യാ​​യി​​രു​​ന്നു.

1998 എ​​ഡി​​ഷ​​നി​​ലാ​​ണ് സ്‌​​കോ​​ട്ട്‌​​ല​​ന്‍​ഡ് ഇ​​തി​​നു മു​​മ്പ് ലോ​​ക​​ക​​പ്പ് ഫുട്ബോൾ വേ​​ദി​​യി​​ലെ​​ത്തി​​യ​​ത്.

ഗ്രൂ​​പ്പ് സി​​യി​​ല്‍ ബ്ര​​സീ​​ല്‍, മൊ​​റോ​​ക്കൊ, ഹെ​​യ്തി ടീ​​മു​​ക​​ള്‍​ക്കൊ​​പ്പ​​മാ​​ണ് സ്‌​​കോ​​ട്ട്‌​‌​ല​​ന്‍​ഡ്. ജൂ​​ണ്‍ 15ന് (​​ഇ​​ന്ത്യ​​ന്‍ സ​​മ​​യം ജൂ​​ണ്‍ 14 രാ​​വി​​ലെ 6.30) ഹെ​​യ്തി​​ക്കെ​​തി​​രേ​​യാ​​ണ് ലോ​​ക​​ക​​പ്പി​​ല്‍ സ്‌​​കോ​​ട്ട്‌​‌​ല​​ന്‍​ഡി​​ന്‍റെ ആ​​ദ്യ മ​​ത്സ​​രം.

Sports

ചരിത്രം കുറിച്ച് ഇന്ത്യ ഫിഫ ലോകകപ്പ് ഫുട്‌ബോളിന്! യോഗ്യത ഇങ്ങനെ!

ചരിത്രം കുറിച്ച് ഇന്ത്യ ഫിഫ ലോകകപ്പ് ഫുട്‌ബോളിന്; ഈ വാര്‍ത്ത കേള്‍ക്കാനും വായിക്കാനും ഇനിയും എത്രകാലം..? ബ്രസീല്‍, അര്‍ജന്റീന, ഫ്രാന്‍സ്, സ്‌പെയിന്‍ ടീമുകള്‍ക്കെല്ലാമായി ഹൃദയം നല്‍കിയ 70, 80, 90 കിഡ്‌സുകള്‍ക്ക് ഇന്ത്യ ഫിഫ ലോകകപ്പ് കളിക്കുന്നതു കാണാനുള്ള ഭാഗ്യം ഉണ്ടായേക്കില്ല. അല്ലെങ്കില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കണം, ആതിഥേയരെന്ന നിലയില്‍ ഒരു ഫ്രീ ടിക്കറ്റ്..!
വെറും 1.56 ലക്ഷം ജനസംഖ്യ മാത്രമുള്ള കരീബിയന്‍ രാജ്യം കുറസാവോയും 5.25 ലക്ഷം ജനസംഖ്യയുള്ള ആഫ്രിക്കന്‍ രാജ്യം കേപ് വെര്‍ഡെയും 2026 ഫിഫ ലോകകപ്പിനു യോഗ്യത സ്വന്തമാക്കി. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ഫിഫ ലോകകപ്പിനെത്തുന്ന ഏറ്റവും ചെറിയ രാജ്യമെന്ന ചരിത്രം കുറിച്ചാണ് കുറസാവോയുടെ വരവ്. കേപ് വെര്‍ഡെ ഏറ്റവും ചെറിയ മൂന്നാമനും. 2018 ലോകകപ്പ് കളിച്ച ഐസ് ലന്‍ഡാണ് ഈ പട്ടികയിലെ രണ്ടാം സ്ഥാനക്കാര്‍.
'ചെലരോടെ ശരിയാകും ചെലരോടെ ശരിയാകില്ല, ഇന്ത്യയുടെ ശരിയായില്ല' എന്നു പറഞ്ഞ് നമുക്ക് ആശ്വസിക്കാം... കാരണം, 1950 ഫിഫ ലോകകപ്പ് യോഗ്യത ലഭിച്ചിട്ടും അതുവേണ്ടെന്നുവച്ച ചരിത്രമാണ് ഇന്ത്യക്കുള്ളത്.

സമീപ ചരിത്രം

2026 ഫിഫ ലോകകപ്പ് ഏഷ്യന്‍ യോഗ്യതയുടെ മൂന്നാം റൗണ്ടിലാണ് ഇന്ത്യ പുറത്തായത്. പിന്നാലെ എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടിലും പുറത്ത്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവിയും ശോഭനമല്ലെന്നു തെളിയിച്ച് അണ്ടര്‍ 17, അണ്ടര്‍ 20 ടീമുകള്‍ ഏഷ്യ കപ്പ് യോഗ്യതയും സ്വന്തമാക്കിയില്ല.
ഇതിനിടെ 2025-26 ഇന്ത്യന്‍ സൂപ്പര്‍ ലീഗ്, ഐ ലീഗ് ഫുട്‌ബോള്‍ സീസണ്‍ മേലാളന്മാരുടെ കൈയിലിരിപ്പുകാരണം ഇതുവരെ ആരംഭിച്ചിട്ടില്ല. അതായത് രാജ്യത്ത് താഴേത്തട്ടില്‍ മാത്രമേ നിലവില്‍ ഫുട്‌ബോള്‍ ഉള്ളൂ. കേരളത്തില്‍ കേരള സൂപ്പര്‍ ലീഗ് നടക്കുന്നുണ്ടന്നതാണ് ഏക ആശ്വാസം. കോല്‍ക്കത്തയിലും ഗോവയിലും ആഭ്യന്തര ഫുട്‌ബോളുകള്‍ക്കും പന്തുരുണ്ടു. ഇന്ത്യയുടെ ഫുട്‌ബോള്‍ ഭാവിക്കു ശുഭസൂചനയല്ല ഇതെല്ലാം നല്‍കുന്നത്.

 

Sports

അസൂറി അ​​പ​​ക​​ട​​ത്തി​​ല്‍

മിലാൻ: 2014നു​​ശേ​​ഷം ഇ​​തു​​വ​​രെ ഇ​​റ്റ​​ലി​​ക്കു ലോ​​ക​​ക​​പ്പ് ഫു​​ട്‌​​ബോ​​ള്‍ ക​​ളി​​ക്കാ​​ന്‍ സാ​​ധി​​ച്ചി​​ട്ടി​​ല്ല. 2018, 2022 എ​​ഡി​​ഷ​​നു​​ക​​ളി​​ല്‍ നേ​​രി​​ട്ടും പ്ലേ ​​ഓ​​ഫി​​ലൂ​​ടെ​​യും യോ​​ഗ്യ​​ത നേ​​ടാ​​ന്‍ ഇ​​റ്റ​​ലി​​ക്കു ക​​ഴി​​ഞ്ഞി​​ല്ലെ​​ന്ന​​തും ച​​രി​​ത്രം. നാ​​ല് ത​​വ​​ണ ലോ​​ക ചാ​​മ്പ്യ​​ന്മാ​​രാ​​യ ഇ​​റ്റ​​ലി തു​​ട​​ര്‍​ച്ച​​യാ​​യ മൂ​​ന്നാം ത​​വ​​ണ​​യും യോ​​ഗ്യ​​ത നേ​​ടി​​ല്ലേ എ​​ന്ന​​താ​​ണ് അ​​റി​​യേ​​ണ്ട​​ത്.

യു​വേ​ഫ യൂ​റോ​പ്യ​ൻ യോ​ഗ്യ​താ റൗ​ണ്ട് ഗ്രൂ​​പ്പ് ഐ​​യി​​ല്‍ നോ​​ര്‍​വെ​​യ്ക്കു പി​​ന്നി​​ല്‍ ര​​ണ്ടാം സ്ഥാ​​ന​​ത്തു ഫി​​നി​​ഷ് ചെ​​യ്ത ഇ​​റ്റ​​ലി​​ക്കാ​​ര്‍ പ്ലേ ​​ഓ​​ഫ് ജ​​യി​​ച്ചാ​​ല്‍ മാ​​ത്ര​​മേ 2026 ലോ​​ക​​ക​​പ്പി​​ല്‍ ക​​ളി​​ക്കൂ.

ഇം​​ഗ്ല​​ണ്ട്, ഫ്രാ​​ന്‍​സ്, ക്രൊ​​യേ​​ഷ്യ, പോ​​ര്‍​ച്ചു​​ഗ​​ല്‍, നോ​​ര്‍​വെ ടീ​​മു​​ക​​ളാ​​ണ് ഇ​​തു​​വ​​രെ യൂ​​റോ​​പ്പി​​ല്‍​നി​​ന്ന് നേ​​രി​​ട്ട് യോ​​ഗ്യ​​ത ഉ​​റ​​പ്പാ​​ക്കി​​യ​​ത്.

യോ​ഗ്യ​താ റൗ​ണ്ടി​ലെ ഗ്രൂ​പ്പ് ജേ​താ​ക്ക​ൾ​ക്കാ​ണ് നേ​രി​ട്ട് ലോ​ക​ക​പ്പ് ടി​ക്ക​റ്റ് ല​ഭി​ക്കു​ക. ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് പ്ലേ ​ഓ​ഫി​ലൂ​ടെ ലോ​ക​ക​പ്പ് യോ​ഗ്യ​ത നേ​ടാ​നു​ള്ള അ​വ​സ​ര​മു​ണ്ട്.

Sports

ഇ​റ്റ​ലി​യെ ത​ക​ർ​ത്തു; ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടി നോ​ർ​വെ

മി​ലാ​ൻ: 2026ലെ ​ഫി​ഫ ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടി നോ​ർ​വെ. ഞാ​യ​റാ​ഴ്ച ന​ട​ന്ന യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ ക​രു​ത്ത​രാ​യ ഇ​റ്റ​ലി​യെ ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

നോ​ർ​വെ​യ്ക്ക് വേ​ണ്ടി സൂ​പ്പ​ർ താ​രം എ​ർ​ലിം​ഗ് ഹാ​ല​ണ്ട് ര​ണ്ട് ഗോ​ളു​ക​ളും അ​ന്‍റോ​ണി​യോ നൂ​സ​യും യോ​ർ​ഗെ​ൻ സ്ട്രാ​ൻ​ഡ് ലാ​ർ​സ​നും ഓ​രോ വീ​ത​വും നേ​ടി. പി​യോ എ​സ്പോ​സി​റ്റോ ആ​ണ് ഇ​റ്റ​ലി​ക്കാ​യി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

മ​ത്സ​ര​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ലോ​ക​ക​പ്പ് യോ​ഗ്യ​ത​യ്ക്കാ​യി ഇ​റ്റ​ലി​ക്ക് പ്ലേ ​ഓ​ഫി​ൽ ക​ളി​ക്ക​ണം. ഗ്രൂ​പ്പ് ഐ​യി​ൽ 24 പോ​യി​ന്‍റു​മാ​യി നോ​ർ​വെ ഒ​ന്നാം സ്ഥാ​ന​ത്തും 18 പോ​യി​ന്‍റു​മാ​യി ഇ​റ്റ​ലി ര​ണ്ടാം സ്ഥാ​ന​ത്തു​മാ​ണ് ഫി​നീ​ഷ് ചെ​യ്ത​ത്.

 

Sports

ലോകകപ്പ് ടി​​ക്ക​​റ്റ് ഫൈറ്റ്

ഡ​​ബ്ലി​​ന്‍/​​പാ​​രീ​​സ്/​​ല​​ണ്ട​​ന്‍: ഫി​​ഫ 2026 ലോ​​ക​​ക​​പ്പ് ഫു​​ട്‌​​ബോ​​ള്‍ യോ​​ഗ്യ​​താ റൗ​​ണ്ടി​​ന്‍റെ അ​​വ​​സാ​​ന ഘ​​ട്ട​​ത്തി​​ന് ഇ​​ന്നു കി​​ക്കോ​​ഫ്. 2026 ലോ​​ക​​ക​​പ്പി​​ലേ​​ക്കു നേ​​രി​​ട്ട് യോ​​ഗ്യ​​ത നേ​​ടു​​ന്ന ടീ​​മു​​ക​​ളു​​ടെ ചി​​ത്രം ഇ​​ന്നാ​​രം​​ഭി​​ക്കു​​ന്ന ന​​വം​​ബ​​ര്‍ ഫി​​ഫ രാ​​ജ്യാ​​ന്ത​​ര വി​​ന്‍​ഡോ​​യി​​ലൂ​​ടെ വ്യ​​ക്ത​​മാ​​കും. പി​​ന്നീ​​ടു​​ള്ള​​ത് പ്ലേ ​​ഓ​​ഫ് വ​​ഴി​​യു​​ള്ള അ​​വ​​സാ​​ന ടി​​ക്ക​​റ്റു​​ക​​ള്‍ മാ​​ത്രം. ലാ​​റ്റി​​ന​​മേ​​രി​​ക്ക​​ന്‍ യോ​​ഗ്യ​​താ റൗ​​ണ്ട് പൂ​​ര്‍​ത്തി​​യാ​​യ​​തോ​​ടെ കാ​​ല്‍​പ്പ​​ന്ത് ആ​​രാ​​ധ​​ക​​ര്‍ ക​​ണ്ണെ​​റി​​യു​​ന്ന​​ത് യൂ​​റോ​​പ്പി​​ലേ​​ക്ക്.

യൂ​​റോ​​പ്പി​​ല്‍​നി​​ന്ന് നേ​​രി​​ട്ട് യോ​​ഗ്യ​​ത നേ​​ടു​​ന്ന ടീ​​മു​​ക​​ളു​​ടെ പൂ​​ര്‍​ണ ചി​​ത്രം ഈ ​​മാ​​സം 19നു ​​പൂ​​ര്‍​ണ​​മാ​​കും. യൂ​​റോ​​പ്പി​​ല്‍​നി​​ന്ന് ഇ​​തു​​വ​​രെ ഇം​​ഗ്ല​​ണ്ട് മാ​​ത്ര​​മാ​​ണ് 2026 ഫി​​ഫ ലോ​​ക​​ക​​പ്പി​​നു​​ള്ള യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.ച​​രി​​ത്ര​​ത്തി​​ല്‍ ആ​​ദ്യ​​മാ​​യി 48 ടീം ​​പ​​ങ്കെ​​ടു​​ക്കു​​ന്ന ലോ​​ക​​ക​​പ്പ് എ​​ന്ന​​ വി​​ശേ​​ഷ​​മാ​​ണ് 2026നു​​ള്ള​​ത്.

അ​​മേ​​രി​​ക്ക, മെ​​ക്‌​​സി​​ക്കോ, കാ​​ന​​ഡ എ​​ന്നീ രാ​​ജ്യ​​ങ്ങ​​ള്‍ സം​​യു​​ക്ത​​മാ​​യി 2026 ഫി​​ഫ ലോ​​ക​​ക​​പ്പി​​ന് ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കും. ആ​​തി​​ഥേ​​യ​​രു​​ള്‍​പ്പെ​​ടെ ഇ​​തു​​വ​​രെ 28 ടീ​​മു​​ക​​ളാ​​ണ് ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​ത നേ​​ടി​​യ​​ത്; ശേ​​ഷി​​ക്കു​​ന്ന​​ത് 20 ടി​​ക്ക​​റ്റു​​ക​​ള്‍.

യൂ​​റോ​​പ്പി​​ല്‍ തീ​​പ്പൊ​​രി

യൂ​​റോ​​പ്പി​​ല്‍​നി​​ന്നു​​ള്ള യോ​​ഗ്യ​​ത​​യ്ക്കാ​​യി നോ​​ര്‍​വെ, പോ​​ര്‍​ച്ചു​​ഗ​​ല്‍, ഫ്രാ​​ന്‍​സ് ടീ​​മു​​ക​​ള്‍ ഇ​​ന്നി​​റ​​ങ്ങും. ഇ​​ന്ത്യ​​ന്‍ സ​​മ​​യം രാ​​ത്രി 10.30നാ​​ണ് നോ​​ര്‍​വെ​​യു​​ടെ മ​​ത്സ​​രം. എ​​സ്റ്റോ​​ണി​​യ​​യാ​​ണ് എ​​തി​​രാ​​ളി​​ക​​ള്‍. അ​​ര്‍​ധ​​രാ​​ത്രി പി​​ന്നി​​ടു​​മ്പോ​​ള്‍ (1.15 am) ഫ്രാ​​ന്‍​സ് യു​​ക്രെ​​യ്‌​​നെ​​യും പോ​​ര്‍​ച്ചു​​ഗ​​ല്‍ റി​​പ്പ​​ബ്ലി​​ക് ഓ​​ഫ് അ​​യ​​ര്‍​ല​​ന്‍​ഡി​​നെ​​യും നേ​​രി​​ടും. ഇ​​റ്റ​​ലി​​യാ​​ണ് യോ​​ഗ്യ​​ത​​യ്ക്കാ​​യി പോ​​രാ​​ട്ടരം​​ഗ​​ത്തു​​ള്ള മ​​റ്റൊ​​രു ടീം. ​​മോ​​ള്‍​ഡോ​​വ​​യെ നേ​​രി​​ടു​​ന്ന ഇ​​റ്റ​​ലി​​ക്ക് നേ​​രി​​ട്ട് യോ​​ഗ്യ​​ത ല​​ഭി​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത വി​​ര​​ള​​മാ​​ണ്. അ​​തേ​​സ​​മ​​യം, പ്ലേ ​​ഓ​​ഫ് ടി​​ക്ക​​റ്റ് ഇ​​തി​​നോ​​ട​​കം ഉ​​റ​​പ്പി​​ച്ചു​​ക​​ഴി​​ഞ്ഞു.

പോ​​ര്‍​ച്ചു​​ഗ​​ല്‍, നോ​​ര്‍​വെ, സ്‌​​പെ​​യി​​ന്‍...

ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ള്‍​ഡോ​​യു​​ടെ പോ​​ര്‍​ച്ചു​​ഗ​​ല്‍ എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ റി​​പ്പ​​ബ്ലി​​ക് ഓ​​ഫ് അ​​യ​​ര്‍​ല​​ന്‍​ഡി​​നെ നേ​​രി​​ടും. ജ​​യി​​ച്ചാ​​ല്‍ റൊ​​ണാ​​ള്‍​ഡോ​​യും സം​​ഘ​​വും മ​​റ്റു ടീ​​മു​​ക​​ളു​​ടെ മ​​ത്സ​​ര​​ഫ​​ലം കാ​​ത്തു​​നി​​ല്‍​ക്കാ​​തെ 2026 ലോ​​ക​​ക​​പ്പ് ടി​​ക്ക​​റ്റ് ഉ​​റ​​പ്പി​​ക്കും. ഗ്രൂ​​പ്പ് എ​​ഫി​​ല്‍ നാ​​ലു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 10 പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാം സ്ഥാ​​ന​​ത്താ​​ണ് പോ​​ര്‍​ച്ചു​​ഗ​​ല്‍. ഗ്രൂ​​പ്പി​​ലെ ഹം​​ഗ​​റി x അ​​ര്‍​മേ​​നി​​യ മ​​ത്സ​​രം സ​​മ​​നി​​ല​​യി​​ല്‍ ക​​ലാ​​ശി​​ച്ചാ​​ലും പോ​​ര്‍​ച്ചു​​ഗ​​ലി​​നു യോ​​ഗ്യ​​ത ല​​ഭി​​ക്കും.

ഗ്രൂ​​പ്പ് ഐ​​യി​​ല്‍ എ​​ര്‍​ലിം​​ഗ് ഹാ​​ല​​ണ്ടി​​ന്‍റെ നോ​​ര്‍​വെ ഇ​​റ​​ങ്ങു​​ന്ന​​തും ലോ​​ക​​ക​​പ്പ് ടി​​ക്ക​​റ്റി​​ലേ​​ക്ക് ഒ​​രു ജ​​യ​​മെ​​ന്ന അ​​വ​​സ്ഥ​​യി​​ലാ​​ണ്. എ​​സ്റ്റോ​​ണി​​യ​​യെ തോ​​ല്‍​പ്പി​​ച്ചാ​​ല്‍ മ​​റ്റു​​ള്ള ടീ​​മു​​ക​​ളു​​ടെ മ​​ത്സ​​ര​​ഫ​​ലം ആ​​ശ്ര​​യി​​ക്കാ​​തെ നോ​​ര്‍​വെ ലോ​​ക​​ക​​പ്പ് ടി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കും. 1998നു​​ശേ​​ഷം ആ​​ദ്യ​​മാ​​യി ലോ​​ക​​ക​​പ്പ് ക​​ളി​​ക്കാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ് നോ​​ര്‍​വെ.

ഗ്രൂ​​പ്പ് ഡി​​യി​​ല്‍ യു​​ക്രെ​​യ്‌​​നെ ഈ ​​രാ​​ത്രി​​യി​​ല്‍ നേ​​രി​​ടു​​ന്ന ഫ്രാ​​ന്‍​സി​​നും ഒ​​രു ജ​​യ​​മ​​ക​​ലെ ലോ​​ക​​ക​​പ്പ് ടി​​ക്ക​​റ്റു​​ണ്ട്. സ്‌​​പെ​​യി​​ന്‍, സ്വി​​റ്റ്‌​​സ​​ര്‍​ല​​ന്‍​ഡ്, ബെ​​ല്‍​ജി​​യം, ഓ​​സ്ട്രി​​യ ടീ​​മു​​ക​​ള്‍​ക്കും ഒ​​രു ജ​​യ​​മ​​ക​​ലെ ലോ​​ക​​ക​​പ്പ് ടി​​ക്ക​​റ്റ് കാ​​ത്തി​​രി​​ക്കു​​ന്നു.

Sports

ഇ​​​​ന്‍റ​​​​ർ മി​​​​ലാ​​​​ൻ പ്രീ​​​​ക്വാ​​​​ർ​​​​ട്ട​​​​റി​​​​ൽ; റി​​​​വ​​​​ർ​​​​പ്ലേ​​​​റ്റ് പു​​​​റ​​​​ത്ത്

ഫി​​​​ല​​​​ഡ​​​​ൽ​​​​ഫി​​​​യ (യു​​​​എ​​​​സ്എ): അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന​​​​യി​​​​ൽ നി​​​​ന്നു​​​​ള്ള റി​​​​വ​​​​ർ​​​​പ്ലേ​​​​റ്റി​​​​നെ ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ​​​​മാ​​​​യ ര​​​​ണ്ടു ഗോ​​​​ളു​​​​ക​​​​ൾ​​​​ക്ക് ത​​​​ക​​​​ർ​​​​ത്ത് ഇ​​​​ന്‍റ​​​​ർ മി​​​​ലാ​​​​ൻ ഗ്രൂ​​​​പ്പ് ഇ ​​​​ചാ​​​​ന്പ്യ​​​​ൻ​​​​മാ​​​​രാ​​​​യി ഫി​​​​ഫ ക്ല​​​​ബ് ലോ​​​​ക​​​​ക​​​​പ്പ് 2025 പ്രീ​​​​ക്വാ​​​​ർ​​​​ട്ട​​​​റി​​​​ൽ ക​​​​ട​​​​ന്നു. മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ അ​​​​വ​​​​സാ​​​​ന 18 മി​​​​നി​​​​റ്റി​​​​നു​​​​ള്ളി​​​​ൽ ര​​​​ണ്ട് ഗോ​​​​ളു​​​​ക​​​​ൾ നേ​​​​ടി​​​​യാ​​​​ണ് ഇ​​​​ന്‍റ​​​​ർ മി​​​​ലാ​​​​ൻ റി​​​​വ​​​​ർ പ്ലേ​​​​റ്റി​​​​നെ 2-0ന് ​​​​പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. ഫ്രാ​​​​ൻ​​​​സെ​​​​സ്കോ പി​​​​യോ എ​​​​സ്പൊ​​​​സി​​​​റ്റോ (72ാം മി​​​​നി​​​​റ്റ്), അ​​​​ലെ​​​​സാ​​​​ന്ദ്രോ ബ​​​​സ്തോ​​​​നി (90+3) എ​​​​ന്നി​​​​വ​​​​രാ​​​​ണ് ഇ​​​​ന്‍റ​​​​റി​​​​നാ​​​​യി ഗോ​​​​ൾ നേ​​​​ടി​​​​യ​​​​ത്. തോ​​​​ൽ​​​​വി​​​​യോടെ റി​​​​വ​​​​ർ​​​​പ്ലേ​​​​റ്റ് പു​​​​റ​​​​ത്താ​​​​യി.


ലൂ​​​​ക്കാ​​​​സ് മാ​​​​ർ​​​​ട്ടി​​​​നെ​​​​സ് ക്വാ​​​​ർ​​​​ട്ട പു​​​​റ​​​​ത്താ​​​​യ​​​​തോ​​​​ടെ റി​​​​വ​​​​ർ പ​​​​ത്ത് പേ​​​​രാ​​​​യി ചു​​​​രു​​​​ങ്ങി​​​​യ​​​​ത് തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യി. അ​​​​വ​​​​സാ​​​​ന മി​​​​നി​​​​റ്റു​​​​ക​​​​ൾ വ​​​​രെ ഗോ​​​​ൾ വ​​​​ഴ​​​​ങ്ങാ​​​​തെ പി​​​​ടി​​​​ച്ചു​​​​നിന്ന റി​​​​വ​​​​ർ​​​​പ്ലേ​​​​റ്റ് വ​​​​ല ഇ​​​​തോ​​​​ടെ ഇ​​​​ന്‍റ​​​​ർ​​​​മി​​​​യാ​​​​മി കു​​​​ലു​​​​ക്കി.


മ​​​​റ്റൊ​​​​രു മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ റോ​​​​സ് ബൗ​​​​ളി​​​​ൽ ഉ​​​​റാ​​​​വ റെ​​​​ഡ് ഡ​​​​യ​​​​മ​​​​ണ്ട്സി​​​​നെ 4-0ന് ​​​​ത​​​​ക​​​​ർ​​​​ത്ത് മോ​​​​ണ്ടെ​​​​റി ഗ്രൂ​​​​പ്പ് ഇ​​​​യി​​​​ൽ ര​​​​ണ്ടാം സ്ഥാ​​​​ന​​​​ക്കാ​​​​രാ​​​​യി നോ​​​​ക്കൗ​​​​ട്ടി​​​​ൽ ക​​​​ട​​​​ന്നു. ആ​​​​ദ്യ പ​​​​കു​​​​തി​​​​യി​​​​ലെ എ​​​​ട്ട് മി​​​​നി​​​​റ്റി​​​​നു​​​​ള്ളി​​​​ൽ മൂ​​​​ന്ന് ഗോ​​​​ളു​​​​ക​​​​ൾ നേ​​​​ടി​​​​യ മോ​​​​ണ്ടെ​​​​റി ആ​​​​കെ നാ​​​​ലു ഗോ​​​​ളു​​​​ക​​​​ൾ നേ​​​​ടി​​​​യാ​​​​ണ് ത​​​​ക​​​​ർ​​​​പ്പ​​​​ൻ ജ​​​​യം കു​​​​റി​​​​ച്ച​​​​ത്.


ദ​​​​ക്ഷി​​​​ണ കൊ​​​​റി​​​​യ​​​​യി​​​​ൽ നി​​​​ന്നു​​​​ള്ള ഉ​​​​ൽ​​​​സാ​​​​ൻ എ​​​​ച്ച്ഡി​​​​യെ ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ​​​​മാ​​​​യ ഒ​​​​രു ഗോ​​​​ളി​​​​നു തോ​​​​ൽ​​​​പ്പി​​​​ച്ച് ബൊ​​​​റൂ​​​​സി​​​​യ ഡോ​​​​ർ​​​​ട്മു​​​​ണ്ട് ഫി​​​​ഫ ക്ല​​​​ബ് ലോ​​​​ക​​​​ക​​​​പ്പി​​​​ന്‍റെ പ്രീ​​​​ക്വാ​​​​ർ​​​​ട്ട​​​​റി​​​​ൽ ക​​​​ട​​​​ന്നു. 36-ാം മി​​​​നി​​​​റ്റി​​​​ൽ ജോ​​​​ബ് ബെ​​​​ലി​​​​ങ്ങാ​​​​മി​​​​ന്‍റെ അ​​​​സി​​​​സ്റ്റി​​​​ൽ ഡാ​​​​നി​​​​യേ​​​​ൽ സ്വെ​​​​ൻ​​​​സ​​​​നാ​​​​ണ് ഡോ​​​​ർ​​​​ട്മു​​​​ണ്ടി​​​​ന്‍റെ നി​​​​ർ​​​​ണാ​​​​യ​​​​ക ഗോ​​​​ൾ നേ​​​​ടി​​​​യ​​​​ത്. ഇ​​​​തോ​​​​ടെ ഗ്രൂ​​​​പ്പ് എ​​​​ഫി​​​​ൽ​​​​നി​​​​ന്ന് ഒ​​​​ന്നാം സ്ഥാ​​​​ന​​​​ക്കാ​​​​രാ​​​​യാ​​​​ണ് ഡോ​​​​ർ​​​​ട്മു​​​​ണ്ടി​​​​ന്‍റെ പ്രീ​​​​ക്വാ​​​​ർ​​​​ട്ട​​​​ർ പ്ര​​​​വേ​​​​ശ​​​​നം. ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യി​​​​ൽ നി​​​​ന്നു​​​​ള്ള മാ​​​​മെ​​​​ലോ​​​​ഡി സ​​​​ണ്‍​ഡൗ​​​​ണ്‍​സു​​​​മാ​​​​യി ഗോ​​​​ൾ​​​​ര​​​​ഹി​​​​ത സ​​​​മ​​​​നി​​​​ല​​​​യി​​​​ൽ പി​​​​രി​​​​ഞ്ഞ ബ്ര​​​​സീ​​​​ലി​​​​യ​​​​ൻ ക്ല​​​​ബ് ഫ്ലൂ​​​​മി​​​​ന​​​​ൻ​​​​സ്, ഈ ​​​​ഗ്രൂ​​​​പ്പി​​​​ൽ​​​​നി​​​​ന്ന് ര​​​​ണ്ടാം സ്ഥാ​​​​ന​​​​ക്കാ​​​​രാ​​​​യും പ്രീ​​​​ക്വാ​​​​ർ​​​​ട്ട​​​​റി​​​​ൽ ക​​​​ട​​​​ന്നു.


ഉ​​​​റാ​​​​വ റെ​​​​ഡ് ഡ​​​​യ​​​​മ​​​​ണ്ട്സി​​​​നെ ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ​​​​മാ​​​​യ നാ​​​​ലു ഗോ​​​​ളു​​​​ക​​​​ൾ​​​​ക്ക് ത​​​​ക​​​​ർ​​​​ത്ത് മെ​​​​ക്സി​​​​ക്ക​​​​ൻ ക്ലബ്ബായ മോ​​​​ണ്ടെ​​​​റി ര​​​​ണ്ടാം സ്ഥാ​​​​ന​​​​ക്കാ​​​​രാ​​​​യും പ്രീ​​​​ക്വാ​​​​ർ​​​​ട്ട​​​​റി​​​​ലേ​​​​ക്ക് മു​​​​ന്നേ​​​​റി.

Latest News

Up